mumbai punjab- match preview
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 24ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. ഓള്‍റൗണ്ട് മികവുള്ള രണ്ട് ടീമുകള്‍ പരസ്പരം പോരടിക്കുമ്പോള്‍ ജയം ആര്‍ക്കൊപ്പമെന്നത് പ്രവചാനതീതം. മുന്‍ കണക്കുകളില്‍ രോഹിത് ശര്‍മ നയിക്കുന്ന മുംബൈയ്ക്ക് ആധിപത്യമുണ്ടെങ്കിലും നിലവിലെ ഫോമില്‍ പഞ്ചാബിനെ വീഴ്ത്തുക അത്ര എളുപ്പമാവില്ല.